പരസ്യയോഗങ്ങളും മുറ്റത്ത് കൺവൻഷനും

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് പരസ്യ യോഗങ്ങളും മുറ്റത്ത് കൺവൻഷനും നടക്കും. ആനിക്കാട്, പാടിമൺ ഐ.ആർ.എ സഭകളുടെ പരിസര സ്ഥലങ്ങളിൽ രാവിലെ 9 മുതലാണ് പരസ്യ യോഗങ്ങൾ. വൈകുന്നേരം 6 മണിക്ക് പാടിമൺ-പേക്കാവിൽ നടത്തുന്ന മുറ്റത്തു കൺവൻഷനിൽ പാസ്റ്റർ അനീഷ് ചെങ്ങന്നൂർ പ്രസംഗിക്കും. റിവൈവൽ സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ജോൺ ജോസഫ് (ആർ.വൈ.എം പ്രസിഡൻ്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), പാസ്റ്റർ എഡ്വിൻ സണ്ണി, പാസ്റ്റർ ജേക്കബ് ദാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Previous post വചന ധ്യാനം
Next post പ്രാർത്ഥനാ സംഗമം