അമേരിക്കയിലെ സമത്വ നിയമവും ആശങ്കകളും

അമേരിക്കയിൽ ജോബൈഡൻ-കമല ഹാരിസ് ഭരണകൂടം അധികാരത്തിൽ വന്നതിനു ശേഷം എടുത്ത പ്രധാന തീരുമാനങ്ങളിലൊന്നായ 'സമത്വ നിയമം' (Equality Act) യു.എസ്. പ്രതിനിധി സഭ പാസ്സാക്കി. സ്വവർഗ്ഗാനുരാഗികളോടും ട്രാൻസ് ജെൻഡേഴ്സിനോടുമുള്ള (LGBTQ) വിവേചനം ഇല്ലാതാക്കി മറ്റുള്ളവർക്കുള്ളതുപോലുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുന്ന നിയമമാണ്...