വാഹനാപകടത്തിൽ പെന്തക്കോസ്തു യുവാവിന് ദാരുണാന്ത്യം

കുന്നംകുളം: അക്കിക്കാവ് തോലത്ത് പാസ്റ്റർ ടി.കെ. സഖറിയ-തങ്കമ്മ ദമ്പതികളുടെ മകനും സ്വകാര്യ ആംബുലൻസ് ഡ്രൈവറുമായ ബെനിസൻ ടി. സാക് (38) വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബെനിസൻ ഓടിച്ചിരുന്ന ആംബുലൻസിൽ തിരുവനന്തപുരത്തനിന്നും ആലുവയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു....

പാസ്റ്റർ ജോൺലി വി. ജോൺ നിത്യതയിൽ

ന്യൂഡൽഹി: രഹബോത്ത് ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകനും ഇടുക്കി ഏലപ്പാറ വേങ്ങയിൽ പാസ്റ്റർ വി.ജെ.ജോൺ-ലീലാമ്മ ദമ്പതികളുടെ മകനുമായ പാസ്റ്റർ ജോൺലി വി. ജോൺ (45) ഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1993 മുതൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:...

പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ

റാന്നി: പ്രമുഖ സുവിശേഷ പ്രഭാഷകനും ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് ഏബ്രഹാമിന്റെ (രാജു മേത്ര) മാതാവ് രാജമ്മ ഏബ്രഹാം (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. റാണി, റെജി (യുഎസ്എ) എന്നിവരാണ് മറ്റ് മക്കൾ.