പാസ്റ്റർ ജോൺലി വി. ജോൺ നിത്യതയിൽ

ന്യൂഡൽഹി: രഹബോത്ത് ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകനും ഇടുക്കി ഏലപ്പാറ വേങ്ങയിൽ പാസ്റ്റർ വി.ജെ.ജോൺ-ലീലാമ്മ ദമ്പതികളുടെ മകനുമായ പാസ്റ്റർ ജോൺലി വി. ജോൺ (45) ഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1993 മുതൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:...

പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ

റാന്നി: പ്രമുഖ സുവിശേഷ പ്രഭാഷകനും ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് ഏബ്രഹാമിന്റെ (രാജു മേത്ര) മാതാവ് രാജമ്മ ഏബ്രഹാം (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. റാണി, റെജി (യുഎസ്എ) എന്നിവരാണ് മറ്റ് മക്കൾ.

പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് നിത്യതയിൽ

എരുമേലി: യുവ സുവിശേഷകൻ പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ (വേൾഡ് റിവൈവൽ മിനിസ്ട്രീസ്) പിതാവ് കരിക്കണ്ണംചിറ വീട്ടിൽ കെ.കെ. രവി (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (17-4-2021) രാവിലെ 11 മണിക്ക് മുട്ടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ലീലാമ്മയാണ് ഭാര്യ....

ദൈവപ്രസാദം ലഭിച്ച ഹാബേലും ദൈവപ്രമാണം ലംഘിച്ച കയീനും

ആദ്യ മനുഷ്യരായ ആദാം-ഹവ്വ ദമ്പതിമാരുടെ ആദ്യത്തെ പുരുഷ പ്രജയായിരുന്നു കയീൻ. സ്ത്രീ പ്രസവിച്ച ആദ്യത്തെ മനുഷ്യൻ. 'യഹോവയാൽ എനിക്കൊരു പുരുഷ പ്രജ ലഭിച്ചു' എന്നാണ് കയീന്റെ ജനന സമയത്ത് ഹവ്വ പറഞ്ഞത് (ഉല്പ. 4:1). കയീന്റെ അനുജനാണ് ഹാബേൽ. കയീൻ കൃഷിക്കാരനും...

മതപരിവര്‍ത്തനം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമ നിർമ്മാണത്തിനു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ബി.ജെ.പി പ്രവർത്തകനും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയാണ് കോടതി തളളിയത്. ഇത്തരം നിയമ രൂപീകരണം നടത്താനുള്ള സാഹചര്യം...

ലേഖാ ബിജുവിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട വടവാതൂർ താന്നിക്കൽ കുന്നേൽ ബിജു ജോണിന്റെ (ബിജു പാമ്പാടി-കീ ബോർഡിസ്റ്റ്) ഭാര്യ ലേഖ (47) യുടെ ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച നടക്കും. കഞ്ഞിക്കുഴി ഐപിസി സഭയുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ...

ക്രിസ്തുവിന്റെ ഉത്ഥാനം അമർത്യതയുടെ പ്രതീക്ഷ

ലോകം കണ്ട ഏറ്റവും വലിയ അത്ഭുതമാണ് ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പ്. മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും പ്രവചിക്കുകയും അത് അക്ഷരം പ്രതി നിറവേറ്റുകയും ചെയ്ത ലോകത്തിൽ മറ്റാരുമില്ല എന്നതു തന്നെ മുഖ്യകാരണം. ഇങ്ങനെയൊരു അത്ഭുതം കാണിച്ച് ലോക ചരിത്രത്തിലോ ഇതര വേൾഡ് റെക്കോർഡ്സിലോ...

ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി

അഹമ്മദാബാദ്: ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നു. വിവാഹത്തിലൂടെ മതം മാറ്റം തടയുന്ന ബിൽ ആണ് ഗുജറാത്ത് നിയമസഭ പാസ്സാക്കിയത്. നിർബന്ധിത മതം മാറ്റം തടയുന്ന 2003-ലെ നിയമത്തിൽ ഭേദഗതി വരുത്തുന്ന മതസ്വാതന്ത്ര്യ (ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട്) ഭേദഗതി...

ഹെലോണിനു വേണ്ടി പ്രാർത്ഥിക്കുക

ആലപ്പുഴ : ഐപിസി ബെഥേൽ വേണാട്ടുക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ ഷിജുമോന്റെ മകൻ ഹെലോണിന് (നാല് വയസ്സ് ) ബ്ലഡ്‌ ക്യാൻസറാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രഥമ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീ അവിട്ടം തിരുന്നാൾ (SAT) ആശുപത്രിയിൽ അഡ്മിറ്റ്...

‘ഗോഡ് സീക്കേഴ്സ്’ യൂത്ത് ക്യാമ്പും കൺവൻഷനും

തിരുവനന്തപുരം: 'ഗോഡ് സീക്കേഴ്സ്' എന്ന വാട്സ്ആപ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പെന്തക്കോസ്തൽ യൂത്ത് ക്യാമ്പും യൂത്ത് ഫെസ്റ്റും ഏപ്രിൽ 3-ന് തിരുവനന്തപുരം വട്ടപ്പാറ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും. 'ഗോഡ് സീക്കേഴ്സ്' വാട്സ്ആപ് ഗ്രൂപ്പിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ്. രാവിലെ 10 മുതൽ 1മണി...