എച്ച്.എം.ഐ വയനാട്

വയനാട്: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ബേബി വി. കുര്യാക്കോസ് (ജില്ലാ കോ-ഓർഡിനേറ്റർ), പാസ്റ്റർ അച്ചൻ കുഞ്ഞു് (ജോയിന്റ് കോ-ഓർഡിനേറ്റർ), പാസ്റ്റർ സി. എം ജോസ് (സെക്രട്ടറി), പാസ്റ്റർ കെ.കെ തങ്കച്ചൻ (ജോയിന്റ് സെക്രട്ടറി), ട്രഷറർ പാസ്റ്റർ പി.സി. ജേക്കബ് (ട്രഷറർ), പാസ്റ്റർ ടി. എസ് ജോസഫ് (ഇവാഞ്ചലിസം കൺവീനർ), പാസ്റ്റർ എസ്. ജോർജ് (പ്രെയർ കൺവീനർ), പാസ്റ്റർ പി. ജെ ചാക്കോ (ചാരിറ്റി കൺവീനർ), പാസ്റ്റർ ബാബുരാജ് (പബ്ലിസിറ്റി കൺവീനർ),  പാസ്റ്റർമാരായ ഔസേഫ്, രാജീവ്, ജിജോ തോമസ്, റോയി കുര്യൻ, ബ്രദർ വിപിൻ മാത്യു (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. എച്ച്.എം.ഐ ഡയറക്ടർ പാസ്റ്റർ എം.പി. ജോർജ് കുട്ടി, ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 24-ന് നടന്ന യോഗത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. വയനാട് ജില്ലയിലെ എല്ലാ പ്രെയർസെല്ലിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

Previous post നിത്യതയിൽ
Next post സംസ്കാരം ഇന്ന്