മ്യൂസിക് ഫെസ്റ്റിവൽ

തൃശ്ശൂർ: വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗ്ലോറിയ മ്യൂസിക് ഫെസ്റ്റിവൽ ഡിസംബർ 2 ഇന്നു മുതൽ 4 വരെ വൈകിട്ട് 5.30-ന് തൃശ്ശൂർ ശക്തൻ നഗർ ബസ് സ്റ്റാൻഡിനു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. പ്രശസ്ത ഗായകരായ കെ.ജി. മാർക്കോസ്, പീറ്റർ ചേരാനല്ലൂർ, ബിനോയ് ചാക്കോ, കുട്ടിയച്ചൻ, സാംസൺ കോട്ടൂർ, ഇമ്മാനുവെൽ ഹെൻറി, പി.ഡി.പൗലോസ്, ദലീമ, മിൻമിനി, അഭിനി, ലിഷ കാതേട്ട്, മിഥില മൈക്കിൾ തുടങ്ങിയവർ ഗാനങ്ങളാലപിക്കും. ബ്രദർ പി.ജി. വർഗീസ് (ന്യൂഡൽഹി), ഡോ.ജേക്കബ് മാത്യു എന്നിവർ വചന സന്ദേശം നൽകും. സംഗീത സംവിധായകൻ മോഹൻ സിത്താര, തൃശ്ശൂർ മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. പാസ്റ്റർമാരായ സി.വി. ലാസർ, ബിജു ജോസഫ്, ബെൻ റോജർ, ഇവാ. എ.സി.ജോസ്, ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.
വാർത്ത: ടോണി ഡി. ചെവ്വൂക്കാരൻ

Previous post യുവജന ക്യാമ്പ്
Next post ജനറൽ കൺവെൻഷൻ