വയനാട് ജില്ലാ സമ്മേളനം

വയനാട്: ഓൾ ഇൻഡ്യാ പെന്തക്കോസ്ത് അലയൻസ് (എ.പി.എ) വയനാട് ജില്ലാ സമ്മേളനം ഡിസംബർ 6 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 1.30 വരെ മീനങ്ങാടി 54 (അമ്പലപ്പടി) ക്ഷീര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. റവ. കെ.പി.ശശി (സ്ഥാപക ചെയർമാൻ, എ.പി.എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. നാഷനൽ പ്രസിഡന്റ് റവ. മത്തായി പുന്നൂസ് മുഖ്യ സന്ദേശം നൽകും. സുൽത്താൻ ബത്തേരി ‘ഗ്രേയ്സ് ഹിംസ്’ ഗാനശുശ്രൂഷ നയിക്കും. നാഷനൽ, സ്റ്റേറ്റ്, ജില്ലാ, മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും. പാസ്റ്റർമാരായ കെ.ജെ ഫ്രാൻസിസ് (എ.പി.എ വയനാട് ജില്ലാ പ്രസിഡന്റ്), ശശി പോൾ (ജില്ലാ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
9946340837, 9744223615

Previous post ജനറൽ കൺവെൻഷൻ
Next post നിത്യതയിൽ