എ.പി.എ വയനാട് ജില്ലാ സമ്മേളനം

പാസ്റ്റർ കെ.പി. ശശി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നുവചന സന്ദേശം: റവ. മത്തായി പുന്നൂസ് വയനാട്: അഖിലേന്ത്യാ പെന്തക്കോസ്ത് ഐക്യ വേദി (ഓൾ ഇൻഡ്യാ പെന്തക്കോസ്ത് അലയൻസ്-APA) വയനാട് ജില്ലാ സമ്മേളനം ഡിസംബർ 6-ന് മീനങ്ങാടി-54 ക്ഷീരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് പാസ്റ്റർ കെ.ജെ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം എ.പി.എ സ്ഥാപക ചെയർമാൻ പാസ്റ്റർ കെ.പി. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാസ്റ്റർ ശശി പോൾ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ നിബിൻ തോമസ് എപിഎ യുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. നാഷനൽ പ്രസിഡന്റ് റവ. മത്തായി പുന്നൂസ് വചന സന്ദേശം നൽകി. സുൽത്താൻ ബത്തേരി ‘ഗ്രേയ്സ് ഹിംസ്’ ഗാനശുശ്രൂഷ നയിച്ചു. ഒഴിഞ്ഞു കിടന്ന സ്ഥാനങ്ങളിലേക്ക് ചിലരെക്കൂടി തിരഞ്ഞെടുത്ത് ജില്ലാ കമ്മിറ്റി വിപുലീകരിച്ചു. പാസ്റ്റർമാരായ പി.എം. ചാക്കോ (രക്ഷാധികാരി), കെ.ജെ. ഫ്രാൻസിസ് (പ്രസിഡന്റ്), ജോമോൻ കോട്ടൂർ, ജോൺസൺ അച്ചൻ (വൈസ് പ്രസിഡന്റുമാർ), ശശി പോൾ (സെക്രട്ടറി), മാത്യു ഫിലിപ്, ക്ലീറ്റസ് തോമസ് (ജോ.സെക്രട്ടറിമാർ), സി.വി.കുര്യാക്കോസ് (ട്രഷറർ), റിട്ട.കേണൽ ബ്രദർ സാമുവേൽ (പബ്ലിസിറ്റി), സാംകുട്ടി (ഓർഗനൈസിംഗ് സെക്രട്ടറി), സി.എം. ജോസ് (പ്രെയർ & ഇവാഞ്ചലിസം), ഷിന്റോ തോമസ് (ചാരിറ്റി കൺവീനർ), പി.എ. തോമസ് (കോ-ഓർഡിനേറ്റർ), സതീഷ് കെ.ആർ, എം.ഡി. ജോസഫ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരടങ്ങുന്നതാണ് എ.പി.എ വയനാട് ജില്ലാ ഭരണ സമിതി.

Previous post അറിയപ്പെടാത്ത ടി.ജി. ഉമ്മൻ
Next post നിത്യതയിൽ