സണ്ടേസ്കൂൾ അദ്ധ്യാപക സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ഈ വർഷത്തെ സണ്ടേസ്കൂൾ പഠന ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റിവൈവൽ സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 29) ഉച്ച കഴിഞ്ഞ് കറുകച്ചാൽ ഐ.ആർ. എ ഓഫീസിൽ സൺ‌ഡേ സ്കൂൾ അധ്യാപക സമ്മേളനം നടന്നു. ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുകയും അദ്ധ്യാപകർക്കു വേണ്ടി ക്ലാസ് എടുക്കുകയും ചെയ്തു. സെക്രട്ടറി പാസ്റ്റർ പി. സി തോമസ് ആമുഖ പ്രസംഗം നടത്തി. ഐ.ആർ.എ യുടെ വിവിധ പ്രാദേശിക സഭകളിൽ നിന്നും ശുശ്രൂഷകന്മാരും സൺ‌ഡേസ്കൂൾ അധ്യാപകരും പങ്കെടുത്തു. പാസ്റ്റർ സാബു എം. ജോസഫ് സമാപന സന്ദേശം നൽകി. ബ്രദർ ബാബു എം. ജോസഫ് സ്വാഗതവും പാസ്റ്റർ ജേക്കബ് ദാനിയേൽ കൃതജ്ഞതയും പറഞ്ഞു.

Previous post പ്രാർത്ഥനാ സമ്മേളനം
Next post നിത്യതയിൽ