ഉപവാസ പ്രാർത്ഥന

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24, 25, 26 തീയതികളിൽ ഇല്ലിവളവ് ഐ. ആർ.എ സഭാ ഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. അഭിഷിക്തരായ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. 26-ന് രാവിലെ നടക്കുന്ന സംയുക്ത സഭാ യോഗത്തിനുശേഷം ഐ.ആർ.എ ജനറൽ ബോഡി യോഗവും ഉണ്ടായിരിക്കും. പാസ്റ്റർമാരായ പി.സി. ജേക്കബ് (ജനറൽ സെക്രട്ടറി), സാബു എം. ജോസഫ്, ഷിബു ജോസഫ്, ഒ.എം. ജോർജ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

Previous post Peaceful protest of Christians in Delhi
Next post ഉപവാസ പ്രാർത്ഥന