ഉത്തരേന്ത്യയിൽ ഭൂചലനം

ന്യൂഡൽഹി: ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനമാണ് ഡൽഹിയിലും (NCR മേഖലയിൽ) പരിസര പ്രദേശങ്ങളിലും രണ്ട് മിനിറ്റ് ഇടവേളകളിൽ ഉണ്ടായത്. ആദ്യ ഭൂചലനം ഉണ്ടായത് രാത്രി 10.17-ന് ആയിരുന്നു. പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ ജുറൂമിലാണ്. ജമ്മു, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജനങ്ങൾ വീടുകളിൽ നിന്നു പുറത്തേക്ക് ഓടി. ഇന്ത്യയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാനിലും ചൈനയിലും ഭൂചലനം ഉണ്ടായി.

Previous post പ്രാർത്ഥനയ്ക്ക്
Next post നിയമിതനായി