ഐ.ആർ.എ. വെബ്സൈറ്റ് ഉദ്ഘാടനം

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി വെബ്സൈറ്റിന്റെയും ഐ.ആർ.എ. വാർത്താ മാധ്യമമായ ‘ക്രിസ്റ്റ്യൻ ഫോക്കസ് ‘ഓൺലൈൻ പത്രത്തിന്റെയും ഉദ്ഘാടനം ഡിസംബർ 23-ന് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നിർവഹിക്കും. വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ ZOOM പ്ലാറ്റ്ഫോമിൽ രാത്രി 8 മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. ഐ.ആർ.എ. ചരിത്രം, സ്ഥാപിത ലക്ഷ്യം, വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് വെബ്സൈറ്റിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. വെബ്സൈറ്റ് കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ വർഗീസ് പി.ജോസഫ്, സുവി. ബോസ് വെൽ സാം, ബ്രദർ സജോമോൻ സാബു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

Previous post ഐ.ആർ.എ. സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഇന്ന്
Next post ഐ.ആർ.എ വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്