സുവിശേഷ പ്രവർത്തനം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചാലിസം മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ മെയ് 20-ന് ഐ.ആർ.എ പാടിമൺ സഭയുടെ സമീപ പ്രദേശങ്ങളായ പേക്കാവ്, ഇളപ്പുങ്കൽ, കാട്ടാമല, ശാസ്താംകോയ്ക്കൽ, പള്ളിക്കൽ എന്നീ സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടന്നു. ദൈവദാസന്മാരായ ജേക്കബ് ഡാനിയേൽ, ഒ.എം ജോർജ്, എം. ജെ ചാക്കോ, ഷിബു ജോസഫ്, സാബു എം. ജോസഫ്, ജോബ് ചാക്കോ, ബ്രദർ ഷിനു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഐ. ആർ. എ പാടിമൺ സഭയിൽ നിന്നും മറ്റു സഭകളിൽ നിന്നുമുള്ള സഹോദരീ സഹോദരന്മാർ പങ്കെടുത്തു. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ. എം ജോർജ് എന്നിവർ നേതൃത്വം നൽകി.

Previous post പ്രാർത്ഥനാ സംഗമം
Next post എസ്.എസ്.എൽ.സി ജേതാക്കൾ