സുവിശേഷ യോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഇവാഞ്ചലിസം മിഷൻ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ചൊവ്വാഴ്ച പരസ്യ യോഗങ്ങളും വൈകിട്ട് കൺവൻഷനും നടക്കും. രാവിലെ 9 മുതൽ കോട്ടയം ജില്ലയിലെ വേളൂർ, ഇല്ലിക്കൽ, മാണിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് പരസ്യ യോഗങ്ങൾ. വൈകുന്നേരം 5 മുതൽ വേളൂർ ഐ.ആർ.എ ഹെബ്രോൻ ചർച്ച് അങ്കണത്തിൽ നടക്കുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർ എൻ.എം. ജോസഫ് (കുറുമ്പനാടം) വചനം പ്രസംഗിക്കും. റിവൈവൽ സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും. ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു ജേക്കബ്, ഇവാഞ്ചലിസം മിഷൻ ബോർഡ് പ്രസിഡന്റ് പാസ്റ്റർ സാബു എം. ജോസഫ്, സെക്രട്ടറി പാസ്റ്റർ ഒ.എം ജോർജ് എന്നിവർ നേതൃത്വം നൽകുന്നു.

Previous post പ്രാർത്ഥനാ സംഗമം
Next post ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക