അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തക്കോസ്റ്റൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ കോവിഡും ന്യുമോണിയയും ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനുമാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നിരിക്കുന്നു. ഭാര്യ ബിജി ചീരൻ മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ഗ്ലെൻ, ജെയ്ക് ചീരൻ എന്നിവരാണ് മക്കൾ. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Previous post കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും
Next post നിത്യതയിൽ