ഗ്ലോബൽ പ്രെയർ മീറ്റ് ജനുവരി 9 -ന്

ഉദയ്പൂർ: ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഫിലഡെൽഫ്യാ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 9-ന് ‘ഗ്ലോബൽ പ്രെയർ മീറ്റ്’ എന്ന പേരിൽ ആഗോള പ്രാർത്ഥനാ സംഗമം നടത്തുന്നു. സൂം പ്ലാറ്റ്ഫോമിൽ രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത പ്രാർത്ഥനാ സംഗമം ഇന്റർനാഷനൽ മോഡറേറ്റർ ഡോ.ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. റവ. ഗ്രിഗ് മസ്സിൽമാൻ (വോയ്സ് ഓഫ് ദ് മാർട്ടിയേർസ്), ഡോ. പോൾ മാത്യൂസ്, റവ.ഡോ. ഫിന്നി ഫിലിപ്, പാസ്റ്റർ കെ.എസ്. സാമുവെൽ, റവ. ഡഗ് വാഗ്ലെ (ചെയർമാൻ, NMM, USA), റവ.ഡോ. ഗ്രെഗ് വൈറ്റൻ (കാനഡ) തുടങ്ങിയവർ നേതൃത്വം നൽകും. അമേരിക്ക, കാനഡ, ഗൾഫ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് ദൈവജനം വിവിധ പ്രാദേശിക ഭാഷകളിലായി പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കും. സഭാവ്യത്യാസമില്ലാതെ എല്ലാ സഭകളുടെയും സഹകരണവും പങ്കാളിത്തവും ഈ ആഗോള സംയുക്ത പ്രാർത്ഥനയിൽ ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9986442166,  8003318200.

ZOOM Meeting ID : 83330037391
Passcode               : 2021

Previous post എ.ജി. മലയാളം ഡിസ്ട്രിക്ട് കൺവൻഷൻ
Next post മാനവരാശിക്കു ഭീഷണിയായി ‘ഡിസീസ് എക്സ്’: കോവിഡിനെക്കാൾ മാരകമായേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ.