മാസയോഗം

വയനാട് : അടഞ്ഞുകിടക്കുന്ന വാതിലുകളെയും വഴികളെയും തുറക്കുന്നതാണ് സുവിശേഷമെന്നും യേശുക്രിസ്തു മരണത്തെ നീക്കുന്നവനാണെന്നും ഇന്ത്യാ റിവൈവൽ അസംബ്ലി വയനാട് മേഖലാ മാസയോഗത്തിന്റെ സമാപന സന്ദേശത്തിൽ സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് പ്രസ്താവിച്ചു. സുവിശേഷത്തിനു ശക്തിയുണ്ട്, സുവിശേഷം ജീവനും അക്ഷയതയും വെളിപ്പെടുത്തുന്നു. ഈ കാഴ്ചപ്പാട് പ്രാപിച്ചുകൊണ്ട് ‘ആ സുവിശേഷത്തിനു ഞാൻ പ്രസംഗിയും അപ്പോസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു’ (2തിമൊ.1:11) എന്ന പൗലോസിന്റെ പ്രഖ്യാപനത്തെ ഉദ്ധരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷം നിമിത്തം സകലതും സഹിക്കുവാൻ സമർപ്പിതനായ പൗലോസ് തിമൊഥെയോസിനോടു പറയുന്നു; ‘നീയും എന്നോടു കൂടെ കഷ്ടം സഹിക്ക’. ദൈവമക്കൾ വിശിഷ്യാ ദൈവ വേലക്കാർ സുവിശേഷത്തിനു വേണ്ടി കഷ്ടം സഹിക്കാൻ തയാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

കടൽമാട് ഐ.ആർ.എ എബെനേസർ സഭാ ഹാളിൽ ഇന്നലെ നടന്ന മാസയോഗത്തിൽ പാസ്റ്റർ സാബു എം. ജോസഫ് (ഐ.ആർ.എ ട്രഷറർ) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു ജോസഫ് (ജോ.സെക്രട്ടറി) സങ്കീർത്തനം വായിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തു. പാസ്റ്റർ ജേക്കബ് ജോർജ് (എക്സി. അംഗം) മുഖ്യ വചന സന്ദേശം നൽകി. പാസ്റ്റർ വർഗീസ് പി.ജോസഫ്, ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ് എന്നിവർ ലഘു സന്ദേശങ്ങൾ നൽകി. പാസ്റ്റർമാരായ സാം സതീശൻ, ജോബ് ചാക്കോ, ആർ.വൈ.എം സെക്രട്ടറി ബ്രദർ ഷിനു ജേക്കബ്, ബ്രദർ ബാബു എം. ജോസഫ്,  കടൽമാട് ഐ.ആർ.എ സഭാ വിശ്വാസികൾ എന്നിവരും അനുഭവങ്ങൾ പങ്ക് വച്ചു.

Previous post മാസയോഗം
Next post പ്രാർത്ഥനാ സംഗമം