കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി 29-ാമത് വാർഷിക കൺവൻഷനും യുവജന ക്യാമ്പും ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല മോടയിൽപ്പടി അഴകത്ത് ടവറിൽ നടക്കും.  26-ന് രാവിലെ 9 മുതൽ റിവൈവൽ യൂത്ത് മൂവ്മെന്റ് താലന്ത് പരിശോധന, 27-ന് രാവിലെ 10 മുതൽ സഭയുടെ വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റ് (ആർ.ഡബ്ല്യു.എം) സമ്മേളനം, ഉച്ചകഴിഞ്ഞ് ശുശ്രൂഷക സമ്മേളനം, 28-ന് രാവിലെ 9 മുതൽ സഭകളുടെ സംയുക്ത ആരാധന, പുത്രികാ സംഘടനകളുടെ വാർഷിക മീറ്റിംഗ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ.എം ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ്, ബ്രദർ ഷിനു ജേക്കബ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

Previous post കൺവൻഷൻ
Next post പള്ളിക്കു മുകളിൽ കാവിക്കൊടികൾ