എക്സൽ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ദേശീയ പ്രാർത്ഥനാ സംഗമം

ന്യൂഡൽഹി: ഭാരതത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ കുഞ്ഞുങ്ങളുടെ ദേശീയ പ്രാർത്ഥനാ സംഗമം ജനുവരി 26-ന് നടക്കുന്നു. കുട്ടികളുടെ ഇടയിലെ സജീവ പ്രവർത്തനമായ എക്സൽ വി.ബി.എസ് ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി 26 ദേശീയ പ്രാർത്ഥനാ ദിനമായി ആചരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ രാവിലെ 10 മുതൽ 12 വരെ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരത്തിലധികം കുഞ്ഞുങ്ങൾ പങ്കെടുക്കും. രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ ഒപ്പം നിന്ന് പ്രാർത്ഥനയിൽ ഐക്യപ്പെടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രാർത്ഥനാ സംഗമം നടത്തുന്നതെന്നും സഭാ വ്യത്യാസമെന്യേ എല്ലാ കുഞ്ഞുങ്ങളും ഇതിൽ പങ്കാളികളാകണമെന്നും എക്സൽ വി.ബി.എസ്. മിനിസ്ട്രീസ് ഭാരവാഹികൾ അറിയിച്ചു.

Previous post 97ാമത് കുമ്പനാട് കൺവൻഷന് ഓൺലൈനിൽ തുടക്കം
Next post ആപ്കോൺ സംയുക്ത ആരാധന ജനുവരി 22-ന്