അനുമോദന സമ്മേളനം

വയനാട്: സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ ഈ വർഷം 10, +2 ക്ലാസുകളിൽ വിജയം നേടിയ കുട്ടികൾക്കായി ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു. 24 കുട്ടികൾക്ക് അവാർഡും പ്രോത്സാഹന സമ്മേളനങ്ങളും വിതരണം ചെയ്തു. ചുങ്കം ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ ഇന്ന് 4 മണിക്ക് ചേർന്ന സമ്മേളനത്തിൽ പി.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ രാധാകൃഷ്ണൻ, വർഗീസ് പി. ജോസഫ്, ശമുവേൽ, മനോജ് എന്നിവർ ആശംസകളറിയിച്ചു. പി.പി.എഫ് സെക്രട്ടറി പാസ്റ്റർ കെ.എം സുരേഷ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. പാസ്റ്റർ വിൻസൻ്റ് ആൽബർട്ട് സ്വാഗതവും പാസ്റ്റർ സി.വൈ കുര്യാച്ചൻ നന്ദിയും പറഞ്ഞു.

Previous post കൺവൻഷൻ
Next post വചന ധ്യാനം (പ്രഭാത മന്ന) Day-1