പ്രാർത്ഥനാ കൂട്ടായ്മ

ജീവമന്ന ഗ്ലോബൽ പ്രയർ മൂവ്മെൻ്റ് ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മ ജൂലൈ 28നു നാലു വർഷം പൂർത്തിയാക്കുന്നു. ഈ നാലാമത്തെ വർഷം പൂർത്തിയാക്കുമ്പോൾ നാലു ഭാഷകളിൽ പ്രാർത്ഥനകൾ നടക്കുന്നു. നാലാം വാർഷികത്തോടനുബന്ധിച്ച് നാളെ മുതൽ സൂം പ്ലാറ്റ്ഫോമിൽ നാലു ദിവസം ആത്മീയ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗൃഹീതരായ കർത്താവിന്റെ ദാസീദാസന്മാർ വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കുന്നു. പാസ്റ്റർ സിബി ജേക്കബ് ഉൽഘാടനം ചെയ്യും. പാസ്റ്റർ ജെയ്സ് പണ്ടനാട്, പാസ്റ്റർ സുനിൽ ചാക്കോ, പാസ്റ്റർ ജോസഫ് വർഗീസ് (യുഎസ്എ), പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ രാജു ആനിക്കാട് , സിസ്റ്റർ റിജാ ബിജു തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ രവി ബംഗളൂരു യോഗത്തിന് നേതൃത്വം നൽകും.

Previous post ഉപവാസ പ്രാർത്ഥന
Next post ക്വിസ് മത്സരം