ആശ്വാസം ; സാഹസികമായ സേഫ് ലാൻഡിംഗ് !

തിരുച്ചിറപ്പള്ളി : ആശങ്കയൊഴിഞ്ഞു. എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനം അതിസാഹസികമായിട്ടെങ്കിലും സുരക്ഷിതമായി ട്രിച്ചിയിൽ തന്നെ ലാൻഡു ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതർ. ഇന്ന് വൈകുന്നേരം വൈകുന്നേരം 5:40ന് 141 യാത്രക്കാരുമായി തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കാൻ സാധിക്കാതെ രണ്ടു മണിക്കൂറിലധികമായി ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. ട്രിച്ചിയിൽ നിന്ന് ഏകദേശം 3000 അടി ഉയരത്തിൽ പറന്നുയർന്ന വിമാനം, ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് തകരാറ് ഉണ്ടാകുകയും വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയർ തകരാറിലാകുകയുമായിരുന്നു.

Previous post ബൈബിൾ റീഡിംഗ് (Acts Chapter 14)
Next post പ്രഭാത മന്ന (വചന ധ്യാനം)