ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തക്കോസ്തൽ സമ്മേളനം മാർച്ച് 26 മുതൽ

ഓസ്ട്രേലിയ: ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തക്കോസ്തൽ 10-ാമത് സമ്മേളനം മാർച്ച് 26 മുതൽ 28 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഓസ്ട്രേലിയൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വി.റ്റി. ഏബ്രഹാം (സൂപ്രണ്ട്, സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ്), കെ.ജെ. മാത്യു (ജന: സെക്രട്ടറി, എസ്.ഐ.എ.ജി), വർഗീസ് മത്തായി (ഐപിസി ആയൂർ സെന്റർ ശുശ്രൂഷകൻ) എന്നിവർ പ്രസംഗിക്കും. അടൂർ സ്പിരിച്വൽ വേവ്സും ഐപിസി ഓസ്ട്രേലിയൻ റീജിയൻ ക്വയറും ഗാനശുശ്രൂഷ നയിക്കും. സഹോദരീ- യുവജന സമ്മേളനങ്ങളും നടക്കും. 28-ന് സംയുക്ത ആരാധനയോടെ സമാപിക്കും.

Previous post ക്രൈസ്തവ ഗായകൻ അനീഷ് കെ. ജോസിന് സ്നേഹ വീടൊരുക്കി പവർ വിഷൻ ടി.വി.
Next post പാസ്റ്റർ ഷിബു തോമസിനായി പ്രാർത്ഥിക്കുക