സംസ്ഥാനത്ത് സ്കൂൾ കോളേജുകൾ തുറക്കുന്നു ഓൺലൈനിൽ

തിരുവനന്തപുരം : വീണ്ടുമൊരു ഓൺലൈൻ അദ്ധ്യായനം കൂടി വരികയാണ്. സംസ്ഥാനത്ത് സ്കൂൾ കോളേജ് അദ്ധ്യായന വർഷം ജൂൺ 1 ന് ആരംഭിക്കും. ഈ തവണയും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ തന്നെ ആയിരിക്കും പഠനം. വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്കു ക്ലാസ്സുകൾ വീഷിക്കാം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിളിച്ച സർവകലാശാല വൈസ്ചാൻസിലർമാരുടെ യോഗത്തിലാണ് കോളേജുകളും ജൂൺ 1 ന് തുടങ്ങാൻ ധാരണയായത്. ഒന്നാം ക്ലാസ്സിേലേക്ക് ഓൺലൈനായി പ്രവേശനോത്സവം നടത്തും.

Previous post പാസ്റ്റർ എം. പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
Next post 14 ജില്ലകളും ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ രാവിലെ മുതൽ