ജെ.ബി കോശി കമ്മിഷനും വിവര ശേഖരണവും: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വെബിനാർ

മുളക്കുഴ: ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 22 വ്യാഴാഴ്ച പ്രത്യേക വെബിനാർ നടക്കും. പ്രസിഡന്റ് പാസ്റ്റർ ജെ.ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാർ ദൈവസഭാ സ്റ്റേറ്റ് ഓവർസീയർ റവ.സി.സി.തോമസ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കാര്യ വിദഗ്ധനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പ്രകാശ് പി.തോമസ് ക്ലാസ്സെടുക്കും. വിഷയം: ‘ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ക്രിസ്ത്യൻ ന്യൂനപക്ഷ വിവര ശേഖരണവും’. വിവര ശേഖരണം സംബ്ബന്ധിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിന് പൊതു ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. കമ്മിഷന്റെ പഠന ഉപസമിതി അംഗങ്ങൾ പങ്കെടുക്കും. പാസ്റ്റർമാരായ ഡോ.ഷിബു കെ.മാത്യു, ജെയ്സ് പാണ്ടനാട്, ഷൈജു തോമസ്, സാംകുട്ടി മാത്യു, ഷാജി ഇടുക്കി, ബിജു ജോയി, ബ്രദർ അജി കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
9447455820, 9447313709,
9847340246.

Previous post ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്
Next post ജെ.ബി കോശി കമ്മിഷനും വിവര ശേഖരണവും: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വെബിനാർ