സെപ്റ്റംബർ 30: ബൈബിൾ പരിഭാഷാദിനം

തിരുവല്ല: ഇന്ത്യയിലെ ബൈബിൾ പരിഭാഷാ സംഘടനയായ വിക്ലിഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പരിഭാഷാദിനമായ സെപ്റ്റംബർ 30-ന് പ്രത്യേക സെമിനാർ നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 5-ന് ഇംഗ്ലീഷിലും 7-ന് മലയാളത്തിലുമായി നടക്കുന്ന സെമിനാറിൽ പ്രമുഖ ചരിത്ര പണ്ഡിതനും പ്രഭാഷകനുമായ ഡോ.ബാബു കെ. വർഗീസ്, പ്രമുഖ മിഷൻ പ്രഭാഷകൻ ഡോ.ജോർജ് സി. കുരുവിള, ബൈബിൾ പരിഭാഷകനും വിക്ലിഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനുമായ ജേക്കബ് ജോർജ് തുടങ്ങിയവർ ബൈബിൾ പരിഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തും. ബൈബിൾ പരിഭാഷകരായ സുനിൽ കെ. മാത്യു, ജിജി മാത്യു, ബിൻസി ജോസഫ് എന്നിവർ പരിഭാഷാ മേഖലയിൽ അഭിമുഖീകരിച്ച അനുഭവങ്ങൾ പങ്കു വയ്ക്കും. എബനേസർ ദാനിയേലും എലിനും സംഗീത ശുശ്രൂഷ നിർവഹിക്കും.

മീറ്റിംഗ് ID : 87129300594

പാസ്കോഡ് : 1234

Previous post ബൈബിൾ ക്ലാസ്സ്
Next post നമ്മുടെ ഭാഷയും മലയാളവും : സെമിനാർ