ഐ.സി.പി.എഫ് ക്യാമ്പ്

കുമ്പനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) 41-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 13 മുതൽ 16 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഡോ.ജോർജ് ഫിലിപ് (പൂനെ) മുഖ്യാതിഥിയായിരിക്കും. ഡോ.കെ.മുരളീധർ, പ്രഫ. മാത്യു പി.തോമസ്, ഡോ.ഡി.ജോഷ്വ, ഡോ. ജെയിംസ് ജോർജ്, ഡോ. സിനി ജോയ്സ് മാത്യു, ഡോ.സി.റ്റി. ലൂയിസ്കുട്ടി എന്നിവർ ക്ലാസ്സുകൾ നയിക്കും. ‘പിന്തിരിയുകയില്ല’ എന്നതാണ് ചിന്താവിഷയം. രാവിലെ 9.30 മുതൽ 12 വരെയും വൈകിട്ട് 6 മുതൽ 7.30 വരെയും വിവിധ പരിപാടികൾ നടക്കും. 15-ന് വൈകുന്നേരം 5.30-ന് ഐസിപിഎഫ് ദേശീയ സംഗീത വിഭാഗമായ എഞ്ചലോസിന്റെ സംഗീത ശുശ്രൂഷ ഉണ്ടായിരിക്കും. കെ.ഐ. മാത്യു, ഉമ്മൻ പി. ക്ലെമെന്റ്, അജി മർക്കോസ്, ബോബു എൻ.ഡി. എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9447593409

Previous post ഭാരതപ്പുഴ കൺവൻഷൻ
Next post നിത്യതയിൽ