ജാമ്പുവ: മദ്ധ്യപ്രദേശിലെ ജാമ്പുവാ ഡിസ്ട്രിക്റ്റിലെ മാൻപൂരിൽ മതം മാറ്റം ആരോപിച്ച് സുവിശേഷ വിരോധികളുടെ എതിർപ്പും പ്രതിഷേധവും. ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹനെദാൻ ഫെല്ലോഷിപ്പിൻ്റെ സീനിയർ പാസ്റ്റർ ജോൺ മാത്യു (സൂററ്റ് )വിനെയും കൂടെ ഉണ്ടായിരുന്ന ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും ഉള്ള ഏഴു സഹ പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പാസ്റ്റർ ജോൺ മാത്യു മഹനേദാൻ ഫെലോഷിപ് സഭയുടെ ഗുജറാത്ത് സ്റ്റേറ്റ് ഓവർസീയറുമാണ്. സുവിശേഷ വിരോധികൾ പോലീസ് സ്റ്റേഷൻ വളയുകയും നിർബന്ധമായി FIR രജിസ്റ്റർ ചെയ്യിക്കുകയുമായിരുന്നു. ദൈവദാസന്മാർക്ക് ഉടൻ തന്നെ ജാമ്യം ലഭിക്കേണ്ടതിനും ആ ദേശത്തെ പ്രവർത്തനങ്ങളെയും ദൈവജനത്തെയും ഓർത്തു പ്രാർത്ഥിക്കുക.
