ട്രാൻസ്ഫോമേഴ്‌സ് വിബിഎസ്

ട്രാൻസ്ഫോമേഴ്‌സ് വി.ബി.എസിന്റെ ഏറ്റവും പുതിയ തീം “സൂപ്പർ ഹീറോസ്” പ്രകാശനം ചെയ്തു. സത്യവിശ്വാസം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തു വിശ്വാസ വീരന്മാരായി യേശുവിനോട് ഒപ്പം നിൽക്കാൻ കുട്ടികളേയും യുവജനങ്ങളേയും പര്യാപ്തമാക്കുന്ന അനുഗ്രഹീത സിലബസാണ്‌ സൂപ്പർ ഹീറോസ് ഓഫ് ഫെയ്ത്ത്.
ചരിത്രത്തിലാദ്യമായി ഇത്തവണ ട്രാൻസ്ഫോമേഴ്‌സ് വിബിഎസ് ഈ തീമിനൊപ്പം മറ്റൊരു തീം കുടി പുറത്തിറക്കുന്നു. “ലൈറ്റ് ഓഫ് ദി വേൾഡ്” എന്ന ഈ സിലബസ് ചുറ്റും അന്ധകാരം നിറഞ്ഞിരിക്കുന്ന പരിതസ്ഥിതിയിലും വെളിച്ചം പകരുന്ന യേശുവിന്റെ സ്നേഹം എങ്ങനെ വ്യത്യാസം വരുത്തുന്നു എന്ന് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതാണ് . നാം ഓരോരുത്തരും നമ്മുടെ ജീവിതത്തെയും ജീവിത ലക്ഷ്യങ്ങളെയും നന്നായി കാണണമെന്നും ഉയർന്നു നിന്ന് പ്രകാശിക്കണമെന്നുമുള്ള ദൈവീക ദൗത്യത്തെ ഈ സിലബസ് പരിചയപ്പെടുത്തുന്നു.
കോവിഡ് മൂലം ഭവനങ്ങളിൽ ഒറ്റപ്പെട്ടു പോയ സഭകളിൽ നിന്നും സൺ‌ഡേ സ്കൂളുകളിൽ നിന്നും അകന്നു കഴിയുന്ന കുട്ടികൾക്കും കൗമാരക്കാർക്കും ദൈവസ്നേഹത്തെ അടുത്തറിയാൻ സഹായിക്കുന്ന ഒരു പുതിയ സീസണിലേക്ക് പാതയൊരുക്കിയാണ് ട്രാൻസ്ഫോമേഴ്‌സ് വിബിഎസിന്റെ വരവ്. ആക്ടിവിറ്റികളും ആക്‌ഷൻ ഗാനങ്ങളും ഗെയിമും ക്രാഫ്റ്റും എല്ലാം ഉൾപ്പടെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സിലബസ് ലഭ്യമാണ്. ഓരോ സഭകൾക്കും വെർച്യുൽ–ഇൻ പേഴ്‌സൺ പ്രോഗാമുകൾ നടത്താൻ കഴിയുന്ന തലത്തിൽ ലളിതമായി തയ്യാറാക്കിയിട്ടുള്ള സിലബസിന്റെ ട്രെയിനിങ്ങുകൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:  +91 9072222115

Previous post നിത്യതയിൽ
Next post ക്രൈസ്തവ ആരാധനാലയം തകര്‍ത്തു