എ.ജി മലയാളം ഡിസ്ടിക്ട് പുതിയ നേതൃത്വം

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടായി പാസ്റ്റർ ടി.ജെ.ശമുവേൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സൂപ്രണ്ടായി ഡോ. ഐസക് വി.മാത്യുവും റവ.തോമസ് ഫിലിപ് ഡിസ്ട്രിക്ട് സെക്രട്ടറിയായും പാസ്റ്റർ പി.കെ.ജോസ് ഡിസ്ട്രിക്ട് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
അടൂർ പറന്തലിൽ നടന്ന ഏ.ജി കോൺഫറൻസിലാണ് പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ഏറ്റവും അധികം തവണ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ് അദ്ദേഹം.

Previous post ബൈബിൾ ക്ലാസ്സ്
Next post രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ച്