മാധ്യമ പുരസ്കാര സമർപ്പണം

തിരുവല്ല: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്കാര സമർപ്പണം ഇന്നു രാവിലെ 9 മണിക്ക് തിരുവനന്തപുരം പേരൂർക്കട ഐ പി സി ഫെയ്ത് സെന്ററിൽ നടക്കും. അവാർഡ് ജേതാക്കളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ റോയി വാകത്താനം എന്നിവർക്ക് മന്ത്രി ആന്റണി രാജു പുരസ്കാരം നൽകും. ക്രൈസ്തവ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സമ്മേളനത്തിൽ പാസ്റ്റർ കെ.സി.തോമസിന്റെ 50-ാമത്തെ പുസ്തകമായ ‘ക്രിസ്തുവിന്റെ ഡ്യൂലോസ്’ എന്ന ആത്മകഥയും പ്രകാശനം ചെയ്യും. അഞ്ചു പതിറ്റാണ്ടു കാലമായി പ്രേഷിത രംഗത്തും സഭാ പ്രവർത്തനത്തിലും എഴുത്തു മേഖലയിലും നിറസാന്നിദ്ധ്യമായ പാസ്റ്റർ കെ.സി.തോമസ് കോവിഡ് കാലത്ത് 25 പുസ്തകൾ എഴുതി പ്രസിദ്ധീകരിച്ചു. ഐപിസി മുൻ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം വെസ്റ്റ് സെന്റർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമാണ് അദ്ദേഹം. മികച്ച വേദാദ്ധ്യാപകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ പാസ്റ്റർ റോയി വാകത്താനം സുവിശേഷ രംഗത്തും ജീവകാരുണ്യ മേഖലയിലും സംഘാടനത്തിലും ശ്രദ്ധേയനാണ്.

പാസ്റ്റർ സി.സി. ഏബ്രഹാം, പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, സണ്ണി മുളമൂട്ടിൽ, സജി പോൾ, പി.എം.ഫിലിപ്, അസ്സോസിയേഷൻ ഭാരവാഹികളായ ബ്രദർ സി.വി. മാത്യു, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, സജി മത്തായി കാതേട്ട്, പാസ്റ്റർ രാജു ആനിക്കാട്, ഫിന്നി പി. മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ഷാജി മാറാനാഥാ, പാസ്റ്റർ സി.പി. മോനായി, ജനപ്രതിനിധികളായ വി.കെ. പ്രശാന്ത് എം.എൽ.എ., പാലോട് രവി (ഡി.സി.സി. പ്രസിഡന്റ്), വാർഡ് മെമ്പർമാരായ ജമീല ശ്രീധരൻ, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.

Previous post റാഫാ റേഡിയോ
Next post പുസ്തക പ്രകാശനം