ശുശ്രൂഷക സമ്മേളനം

പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സാബു എം. ജോസഫ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ഇന്നലെ (മെയ് 20) കറുകച്ചാലിൽ നടന്നു. ഐ.ആർ.എ ഓഫീസിൽ പാസ്റ്റർ ഒ.എം. ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ സാബു എം. ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജേക്കബ് ജോർജ് മത്തായി 4:18 മുതലുള്ള വേദഭാഗങ്ങൾ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി. ലോകം അനുദിനം വളർച്ചയുടെ പാതയിലാണെങ്കിലും ആത്മീയ ലോകം പിന്നാക്കാവസ്ഥയിലാണ്. യേശുക്രിസ്തു ശിഷ്യന്മാരെ ഭരമേൽപ്പിച്ച ദൗത്യം ആത്മ ഭാരത്തോടെ നാം നിർവഹിക്കണം. അതിനു സമർപ്പിതരാകുമ്പോൾ ദൈവം തന്റെ പ്രവർത്തി നമ്മിലൂടെ ചെയ്തെടുക്കും. നാം പ്രവർത്തിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് യേശുക്രിസ്തു നൽകിയ അധികാരം ഉപയോഗിച്ചാണ്. ക്രൂശെടുത്ത് ദിനം തോറും കർത്താവിനെ അനുഗമിക്കുവാൻ നമുക്കു കഴിയണം- അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തിക്കുന്ന ശുശ്രൂഷകന്മാർ യോഗത്തിൽ പങ്കെടുത്തു.

വാർത്ത: പാസ്റ്റർ ഷിബു ജോസഫ്

Previous post ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ
Next post പാസ്റ്റർ എൻ. പി കൊച്ചുമോൻ ഓവർസിയറായി തുടരും