യുവജന ക്യാമ്പ്

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി.വൈ.എമ്മിന്റെ 2022-ലെ വാർഷിക ക്യാമ്പ് സെപ്തംബർ 7 മുതൽ 9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും. ഏഴാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക് സമാപിക്കും. ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ ക്യാമ്പിൽ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം ആയിരിക്കും പ്രവേശനം. 7നു രാവിലെ ദൈവസഭ പ്രസിഡന്റ്‌ പാസ്റ്റർ പി. ജെ. തോമസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടെ വാർഷിക ക്യാമ്പിന് തുടക്കമാകും.ജിഫി യോഹന്നാൻ, ഡോ. രാജു കെ. ജോർജ്, പാസ്റ്റർമാരായ ലോർഡ്‌സൺ ആൻ്റണി, ജെയിംസ് വർഗീസ് എന്നിവർ ക്യാമ്പിന് വിവിധ സെഷനുകളിൽ നേതൃത്വം നൽകും. ഈ അന്ത്യകാലത്ത് ക്രിസ്തുവിൽ നിലനിൽപ്പാൻ (To Stand firm in the Lord) അതോടൊപ്പം ലോകത്തിന്റെ ഏത് രാജ്യങ്ങളിൽ ഏത്തപ്പെട്ടാലും കർത്തൃ ശുശ്രൂഷയിൽ പങ്കാളികൾ ആകുവാൻ യൗവനക്കാരെ ഒരുക്കിയെടുക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഈ ക്യാമ്പിന് പ്രചോദനം ആകുന്നത്.

Previous post ഡോ. സുശീൽ മാത്യു ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസീയർ
Next post ഐ.പി.സി.ഗ്ലോബൽ മീഡിയ അമേരിക്കൻ ചാപ്റ്റർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി