പരസ്യ യോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8-ന് കോട്ടയം ജില്ലയിലെ വേളൂർ, മാണിക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ യോഗങ്ങൾ നടന്നു. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ.എം. ജോർജ്, പി.സി.തോമസ്, ജേക്കബ് ദാനിയേൽ, ജോൺ ജോസഫ്, എന്നിവർ സുവിശേഷ സന്ദേശം അറിയിച്ചു. സുവി. എം ജെ. ചാക്കോ, സന്തോഷ്, ഷിനു ജേക്കബ്, വേളൂർ ഐ.ആർ.എ സഭാ വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.

ആർ.വൈ.എം. ഫണ്ട് ശേഖരണം

റിവൈവൽ യൂത്ത് മൂവ്മെന്ററിന്റെ ഫണ്ട് ശേഖരണാർത്ഥം സഭകൾക്കു നൽകുന്ന കാർഡുകളുടെ വിതരണോദ്ഘാടനം ഒക്ടോബർ 8-ന് വേളൂർ ഐ.ആർ.എ സഭയിൽ വച്ച് പാസ്റ്റർ സാബു എം. ജോസഫ് പാസ്റ്റർ ഒ.എം. ജോർജിനു നൽകിക്കൊണ്ട് നിർവഹിച്ചു.

Previous post പാസ്റ്റേഴ്സ് ഫാമിലി സെമിനാർ
Next post ബൈബിൾ ക്ലാസ്