5 സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലേക്ക്: കേരളത്തിൽ തെരഞ്ഞെടുപ്പ്ഏപ്രിൽ 6-ന്

ഡൽഹി: കേരളം അടക്കം 5 സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലേക്ക്. കേരളത്തിൽ ഏപ്രിൽ 6-നാണ് തെരഞ്ഞെടുപ്പ്. 5 സംസ്ഥാനങ്ങളിലുമായി 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും. കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ 40771 ബൂത്തുകളാണുള്ളത്. പോളിംങ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ. പരീക്ഷകൾ, ഉത്സവങ്ങൾ എന്നിവ പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസ്സം എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 2-നാണ്. ആരോഗ്യ രംഗത്ത് അഭൂതപൂർവ്വമായ പ്രതിസന്ധി തുടരുന്നു എങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Previous post ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഗോൾഡൻ ജൂബിലി സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു
Next post അമേരിക്കയിലെ സമത്വ നിയമവും ആശങ്കകളും