പെന്തക്കോസ്ത് സഭയ്ക്കെതിരെ സുവിശേഷ വിരോധികളുടെ ഭീഷണി

തിരുവനന്തപുരം: വർക്കലയ്ക്കു സമീപം മുള്ളറംകോട് എന്ന സ്ഥലത്തുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്കെതിരെ സുവിശേഷ വിരോധികൾ. ഫെബ്രുവരി 21-ന് പ്രാർത്ഥനാ യോഗം നടന്നുകൊണ്ടിരിക്കെ സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറി ഇവിടെ പ്രാർത്ഥന നടത്തരുതെന്നും പ്രാർത്ഥനാക്കായി ഇവിടേക്ക് ആരും വരാൻ പാടില്ലെന്നും ഭീഷണിപ്പെടുത്തി പറഞ്ഞു. പാസ്റ്റർ പീറ്റർ ദാസും കുടുംബവുമാണ് ഇവിടെ ശുശ്രൂഷയിലായിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ വിഭാഗമായ പെന്തക്കോസ്തു സഭയ്ക്കെതിരെ ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തലും അതിക്രമവും സംഘ പരിവാറിന്റെയും ബി.ജെ.പി.യുടെയും നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും ഇത്തരം സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സംഭവ സ്ഥലം സന്ദർശിച്ച പാസ്റ്റർ ജെയ്സ് പാണ്ടനാട് പറഞ്ഞു. അദ്ദേഹത്തോടൊപ്പം പാസ്റ്റർ ജിജി ചാക്കോയും പാസ്റ്റർ പീറ്റർ ദാസുമായി കൂടിക്കാഴ്ച നടത്തുകയും പ്രാർത്ഥിക്കയും ചെയ്തു.

Previous post അമേരിക്കയിലെ സമത്വ നിയമവും ആശങ്കകളും
Next post മുളളറംകോട് പ്രാർത്ഥനാ യോഗം തടഞ്ഞ സംഭവം: രാഷ്ട്രീയ യുവജന സംഘടനാ നേതാക്കൾ ഇടപെട്ടു