ബി.സി.പി.എ വാർഷിക സമ്മേളനം

ബെംഗളൂരു: കർണ്ണാടകയിലെ ക്രൈസ്തവ പെന്തക്കോസ്ത് പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ 18-ാമത് വാർഷിക സമ്മേളനവും ‘ബി.സി.പി.എ ന്യൂസ്’ വാർത്താ പത്രികയുടെ 2-ാമത് വാർഷികവും ഓഗസ്റ്റ് 15 തിങ്കൾ വൈകിട്ട് 6.30 മുതൽ 9 മണി വരെ ഹൊറമാവ് അഗര ബെഥേൽ ന്യൂ ലൈഫ് കോളജ് ഹാളിൽ നടക്കും. ക്രൈസ്തവ ഗ്രന്ഥകാരനും ശാസ്ത്രജ്ഞനും സുവിശേഷകനുമായ ഡോ. സിനി ജോയ്സ് മാത്യു മുഖ്യാതിഥിയായിരിക്കും. ബി.സി.പി.എ രക്ഷാധികാരിയും കർണാടക ഐപിസി വൈസ് പ്രസിഡന്റുമായ പാസ്റ്റർ ജോസ് മാത്യു, പ്രസിഡന്റ് ചാക്കോ കെ.തോമസ് എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. ഡേവിസ് ഏബ്രഹാം ഗാനശുശ്രൂഷ നയിക്കും. ബിസിപിഎ എക്സിക്യുട്ടീവ് അംഗങ്ങളും പാസ്റ്റർമാരുമായ ലാൻസൺ പി.മത്തായി, ജോസഫ് ജോൺ, ജോമോൻ ജോൺ, ബ്രദർ ബിനു മാത്യു, പ്രോഗ്രാം കോ- ഓർഡിനേറ്റർ ബ്രദർ ജോസ് വി.ജോസഫ് എന്നിവർ നേതൃത്വം നൽകും.

Previous post പ്രാർത്ഥനാ സംഗമം
Next post സുവിശേഷകനെ ചുട്ടുകൊന്നു