ബൈബിൾ കത്തിച്ചു

കാസർകോഡ്: ക്രൈസ്തവ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിച്ചതിന് കാസർകോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (38) യെ പോലീസ് അറസ്റ്റ് ചെയ്തു. ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. യൂറോപ്പിൽ ഖുർആൻ കത്തിച്ചതിന് പ്രതികാരമായാണ് താൻ ഈ പ്രവൃത്തി ചെയ്യുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഡെൻമാർക്കിലെ പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബൈബിൾ കത്തിക്കുന്നതെന്ന വാക്കുകളോടെയാണ് ഇയാള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവാണ് പാലുദാൻ. ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഐപിസി 153 എ, 295 എ വകുപ്പുകൾ ചേർത്താണ് കേസ്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് ആഘോഷ വേളയിൽ മുളിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുൽക്കൂട് തകർത്ത കേസിലും ഇയാൾക്കെതിരെ ആദൂർ പോലീസ് കേസെടുത്തിരുന്നു. എന്നാൽ മാനസിക രോഗിയാണെന്നു പറഞ്ഞ് അയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു. ബൈബിളിനെ അവഹേളിക്കുകയും കത്തിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതു വേദനാജനകമാണെന്നും സാമൂഹിക സൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവർത്തികളെ സമൂഹം ഒന്നിച്ച് എതിർക്കണമെന്നും കെസിബിസി ജാഗ്രതാ കമ്മിഷൻ അഭ്യർത്ഥിച്ചു.

ബൈബിൾ കത്തിക്കുന്ന ദൃശ്യം👇

https://youtu.be/cQwWaa7AQBM

Previous post കൺവെൻഷൻ
Next post മീനങ്ങാടി പി.പി.എഫ് ഭാരവാഹികൾ