പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 13-ാമത് പ്രാർത്ഥനാ സംഗമം ജൂലൈ 23 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും, സമാധാന പ്രഭുവുമായ യേശുക്രിസ്തുവിനെ ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ  അതിർവരമ്പുകളില്ലാതെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് 'യേശുവിൻ തൃപ്പാദത്തിൽ'.  2021  ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അന്ധയായ...

പ്രാർത്ഥനാ സമ്മേളനം

തിരുവല്ല : പായിപ്പാട് ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്കായി പ്രാർത്ഥനാസമ്മേളനം നടത്തുന്നു. ജൂൺ 25 ശനിയാഴ്ച വൈകുന്നരം മൂന്ന് മണി മുതൽ അഞ്ചു മണിവരെ സൂം പ്ലാറ്റ്ഫോമിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന് ഡയറക്ടർ ഡോ. അലക്സാണ്ടർ ഫിലിപ്പ് അറിയിച്ചു....