കടപ്ര കുറ്റിക്കാലായിൽ ബാബു കെ.എസ് നിത്യതയിൽ

കുമ്പനാട് : കടപ്ര കുറ്റിക്കാലയിൽ ബാബു കെ.എസ് (48) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. യു.പി.സി കടപ്ര സഭാംഗമാണ്.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മുൻ യു.പി.സി. പ്രസ്ബിറ്റർ പരേതനായ പാസ്റ്റർ കെ. തോമസിന്റെ മൂത്ത മകളുടെ ഭർത്താവാണ്.ഭാര്യ : മേഴ്‌സി ബാബുമകൾ : ജാസ്മിൻ ബാബുസംസ്കാരം...

കൊടുങ്ങൂർ വൈരമല മറിയ നിത്യതയിൽ

വാഴൂർ: കൊടുങ്ങൂർ വൈരമല തകടിയിൽ മറിയ (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു 10 മണിക്ക് കോത്തല ഫിലദെൽഫ്യ ചർച്ച് സെമിത്തേരിയിൽ. മകൾ: സാലി. മരുമകൻ: പരേതനായ കുഞ്ഞുമോൻ.

ഷാജൻ പാറക്കടവിലിന്റെ പിതാവ് നിത്യതയിൽ

കോട്ടയം: ക്രൈസ്തവ മാധ്യമ പ്രവർത്തകൻ ഷാജൻ പാറക്കടവിലിന്റെ പിതാവ് ഐ.പി.സി. വെള്ളൂർ സഭാംഗവുമായ മണർകാട് പാറക്കടവിൽ എ.ഐ. ചാക്കോ (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കെ.എസ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്ഥനാണ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ (മെയ് 9) 10 മണിക്ക് ഐപിസി...

മഞ്ഞള്ളൂർക്കുന്നിൽ എം.ജെ. യോഹന്നാൻ നിത്യതയിൽ

മല്ലപ്പള്ളി : മഞ്ഞള്ളൂർക്കുന്നിൽ എം.ജെ. യോഹന്നാൻ (ചിന്നപ്പൻ-69) ബാംഗ്ലൂരിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദൊഡ്ഡ ബൊമ്മ സാന്ദ്ര ഐപിസി സഭാംഗമാണ്. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 2 മണിക്ക് എം. എസ്. പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ. മത്തിക്കര ഗോകുലയിൽ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു....

പാസ്റ്റർ കെ.പി. ശാമുവേൽ (ഐപിസി കറുകച്ചാൽ) നിത്യതയിൽ

കറുകച്ചാൽ: ഐപിസി തിരുവല്ല സെന്ററിലെ കറുകച്ചാൽ ഐപിസി എബനേസർ സഭാശുശ്രൂഷകൻ പാസ്റ്റർ കെ.പി. ശാമുവേൽ (67) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മല്ലപ്പള്ളി പൊൻപുഴ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ. മക്കൾ: റിജോയ്, റിനോയ്, റിൻസി, ടൈറ്റസ്.

ജാനറ്റ് സജിയുടെ സംസ്‌കാരം നാളെ

മുംബൈ: ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മിഷനറി സിസ്റ്റർ ജാനറ്റ് സജിയുടെ സംസ്‌കാരം ഗുജറാത്തിൽ തന്നെ നടക്കും. 3 പതിറ്റാണ്ടോളം താമസിച്ച് പ്രവർത്തിച്ച ഗുജറാത്തിന്റെ മണ്ണിൽ തന്നെ സംസ്കരിക്കപ്പെടണം എന്ന ജാനറ്റിന്റെ ആഗ്രഹം ഇതോടെ സഫലമായി. നാളെ (ഏപ്രിൽ 29) ഉച്ച കഴിഞ്ഞ്...

പാസ്റ്റർ സജി മാത്യുവിന്റെ (ഗുജറാത്ത്) സഹധർമ്മിണി ജാനറ്റ് നിത്യതയിൽ

സിൽവാസ്സ: ഗുജറാത്തിലെ ദാദ്ര നഗർ ഹാവേലി കേന്ദ്രമായി പ്രവർത്തിക്കുന്ന മസിഹി മണ്ഡലി (ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) ഡയറക്ടർ പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനറ്റ് സജി (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് പോസിറ്റീവായി ഓക്സിജൻ ലെവൽ കുറഞ്ഞ് വെന്റിലേറ്ററിലായിരുന്നു....

വാഹനാപകടത്തിൽ പെന്തക്കോസ്തു യുവാവിന് ദാരുണാന്ത്യം

കുന്നംകുളം: അക്കിക്കാവ് തോലത്ത് പാസ്റ്റർ ടി.കെ. സഖറിയ-തങ്കമ്മ ദമ്പതികളുടെ മകനും സ്വകാര്യ ആംബുലൻസ് ഡ്രൈവറുമായ ബെനിസൻ ടി. സാക് (38) വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബെനിസൻ ഓടിച്ചിരുന്ന ആംബുലൻസിൽ തിരുവനന്തപുരത്തനിന്നും ആലുവയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു....

പാസ്റ്റർ ജോൺലി വി. ജോൺ നിത്യതയിൽ

ന്യൂഡൽഹി: രഹബോത്ത് ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകനും ഇടുക്കി ഏലപ്പാറ വേങ്ങയിൽ പാസ്റ്റർ വി.ജെ.ജോൺ-ലീലാമ്മ ദമ്പതികളുടെ മകനുമായ പാസ്റ്റർ ജോൺലി വി. ജോൺ (45) ഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1993 മുതൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:...

പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ

റാന്നി: പ്രമുഖ സുവിശേഷ പ്രഭാഷകനും ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് ഏബ്രഹാമിന്റെ (രാജു മേത്ര) മാതാവ് രാജമ്മ ഏബ്രഹാം (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. റാണി, റെജി (യുഎസ്എ) എന്നിവരാണ് മറ്റ് മക്കൾ.