ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബുജ: തിങ്കളാഴ്ച രാത്രി (ജൂലൈ 25) തീവ്രവാദികൾ കടുന നഗരത്തിന് പുറത്തുള്ള ഒരു പ്രധാന ക്രിസ്ത്യൻ ഗ്രാമത്തിൽ നിന്ന് 36 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. വടക്ക്–പടിഞ്ഞാറന്‍ നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തില്‍ പ്രവേശിച്ച തീവ്രവാദികള്‍ രാത്രി 9 മണിയോടെ ക്രിസ്ത്യൻ വീടുകളിൽ അതിക്രമിച്ച് കയറി ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ട് അവരെ വീടുകളില്‍ നിന്നും അജ്ഞാതമായ സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ജൂൺ 28 ന് കടുന സംസ്ഥാനത്തെ ചികുൻ കൗണ്ടിയിൽ നിന്ന് 16 പേരെ തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് വീടുതോറുമുള്ള തട്ടിക്കൊണ്ടുപോകൽ നടന്നത്.

Previous post ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ
Next post അടിയന്തര പ്രാർത്ഥനയ്ക്ക്