ക്രിസ്മസ് സന്ദേശ യാത്ര

വയനാട്: ഹല്ലേലൂയാ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്നു മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തുന്നു. പ്രാദേശിക സഭകളുമായി സഹകരിച്ചാണ് പരസ്യ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്, പടിഞ്ഞാറത്തറ, കൽപ്പറ്റ, മുട്ടിൽ, മേഖലകൾ കേന്ദ്രീകരിച്ച് 150 പരം കവലകളിലും ടൗണുകളിലും യോഗങ്ങൾ നടക്കും. മുപ്പതിനായിരം വ്യക്തികൾക്ക് നേരിട്ട് ട്രാക്ടുകൾ നൽകുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഏകദേശം ഒരു ലക്ഷം വ്യക്തികൾ സുവിശേഷം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ശുശ്രൂഷയിൽ പങ്കുചേരുവാൻ താല്പര്യപ്പെടുന്നവർ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. 9495140344, 9495065845, 9744582913

Previous post പ്രാർത്ഥനാ സംഗമം
Next post കൺവൻഷൻ