ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ

കോട്ടയം/പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ഏപ്രിൽ 6 മുതൽ 8 വരെ നടക്കും. പാക്കിൽ- പ്രത്യാശ്യാ നഗറിൽ നടക്കുന്ന യോഗങ്ങൾ സഭാ ഓവർസീയർ പാസ്റ്റർ എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീതരായ ദൈവദാസന്മാർ വചന സന്ദേശങ്ങൾ നൽകും. ‘ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ’ എന്നതാണ് ചിന്താവിഷയം. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും. ഏപ്രിൽ 8-ന് 2 മണിക്കു നടക്കുന്ന സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ വിവിധ സഭാ മേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495921072

Previous post ബൈബിൾ ക്ലാസ്സ്
Next post ബൈബിൾ ക്ലാസ്സ്