കൊറോണ വൈറസ് വകഭേദം ഇന്ത്യയിലും അമേരിക്കയിലും

ന്യൂഡൽഹി: ആശങ്ക ഉയർത്തി ജനതിക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബ്രിട്ടണിൽ കണ്ടെത്തിയ വൈറസിന്റെ (B.1.1.7) പുതിയ വകഭേദം കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള 6 പേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. നവംബർ 25-നു ശേഷം ബ്രിട്ടനിൽ നിന്നെത്തിയ 33000 യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കിയപ്പോൾ അവരിൽ 114 പേർക്ക് കോവിഡ് പോസിറ്റീവാണ്. മറ്റ് 13 രാജ്യങ്ങളിൽ നിന്നെത്തിയവരെ പരിശോധിക്കാനുള്ള നടപടികളും ഇന്ത്യ സ്വീകരിച്ചു. കർശന ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യു.കെ. വൈറസ് വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ.
     അമേരിക്കയിലും യു.കെ. വൈറസ് വകഭേദം
     വാഷിംങ്ടൺ: അമേരിക്കയിലും കൊവിഡ് വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിലെ കൊളറാഡോയിൽ, വിദേശത്ത് പോയിട്ടില്ലാത്ത 20 വയസ്സുകാരനിലാണ് ബ്രിട്ടനിൽ കണ്ടെത്തിയ ജനതിക മാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതായി ഗവർണർ ജേർഡ് പോളിസ് പറഞ്ഞു.

Previous post കൊറോണ വൈറസ് വകഭേദം: അതീവ ജാഗ്രതയിൽ കൂടുതൽ രാജ്യങ്ങൾ
Next post ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം