ഉമ്മൻ ചാണ്ടി അനുസ്മരണം

തിരുവല്ല: രാഷ്ട്രീയക്കാര്‍ക്ക് ചിന്തിച്ച് സമയമെടുത്ത് മാത്രം പ്രസംഗിക്കാന്‍ കഴിയുമ്പോള്‍ പാസ്റ്റര്‍മാര്‍ക്ക് എങ്ങനെ ഇത്ര വേഗത്തില്‍ പ്രസംഗിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ കുമ്പനാട് കണ്‍വന്‍ഷനിലെത്തിയ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യമാണ് സഭയുടെ മുന്‍ അന്തര്‍ദേശീയ പ്രസിഡന്റും തിരുവല്ല സെന്റര്‍ ശുശ്രൂഷകനും പവര്‍വിഷന്‍ ചാനല്‍ ചെയര്‍മാനുമായ പാസ്റ്റര്‍ ഡോ.കെ.സി. ജോണിന്റെ ഓര്‍മ്മയില്‍ വരുന്നത്. എന്നും സഭയുടെ ആത്മമിത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ പറഞ്ഞു.

പവര്‍വിഷന്‍ ചാനലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങ് നിര്‍വഹിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. എന്നും സാധാരണക്കാരോടൊപ്പം നിന്നിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അവരുടെ എല്ലാം കണ്ണിരൊപ്പാനും കഴിഞ്ഞിരുന്നു. ആ കരുതലാണ് തന്റെ മരണാനന്തരവും ഇത്രയും ജനസാഗരം ഒഴികിയെത്തുന്നതെന്ന് പാസ്റ്റര്‍ കെ.സി. ജോണ്‍ പറഞ്ഞു.

Previous post ഉമ്മൻ ചാണ്ടി അനുസ്മരണം
Next post മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ചതിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം