എച്ച്.എം.ഐ വയനാട് പ്രാർത്ഥനാ സമ്മേളനം

വയനാട് : ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്നവർക്കു വേണ്ടി  ജൂലൈ 4 ചൊവ്വാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമാചരിച്ചു. സുൽത്താൻ ബത്തേരി ചുങ്കം ലൂഥറൻ മിഷൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർമാരായ സാം തോമസ്, സി.ഐ തോമസ്, ജോബി ഇ.റ്റി,  ജോമോൻ കോട്ടൂർ തുടങ്ങിയവർ പ്രാർത്ഥന നയിച്ചു. ജില്ല കോർഡിനേറ്റർ പാസ്റ്റർ ബേബി വി. കുര്യാക്കോസ്, സെക്രട്ടറി പാസ്റ്റർ സി.എം ജോസ് മാനന്തവാടി, ജോയന്റ് കോർഡിനേറ്റർ പാസ്റ്റർ അച്ചൻ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.

Previous post പാസ്റ്റർമാർക്കെതിരെയുള്ള കള്ളക്കേസുകൾ: പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി
Next post ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിന് സ്കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ചു