യുവജന മീറ്റിംങ്

കോതമംഗലം: ഇൻറർ കൊളജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപിഎഫ്) കോതമംഗലം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 11) രാവിലെ 9.30മുതൽ 1 വരെ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപമുള്ള എജി ചർച്ച് ഹാളിൽ യുവജന മീറ്റിംങ് നടക്കും.
8-ാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. “ദൈവേഷ്ടം തിരിച്ചറിയുക “എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സിനി ജോയ്സ് മാത്യൂ ക്ലാസുകൾ നയിക്കും. ഐസിപിഎഫ് ഭാരവാഹികളായ ഷൈൻ, സുജിത്ത്, അബിയ എന്നിവർ നേതൃത്വം നൽകും.

Previous post വെർച്വൽ വി.ബി.എസ്.
Next post നിത്യതയിൽ