വെർച്വൽ വി.ബി.എസ്.

ന്യൂഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 10) മുതൽ 12 വരെ വൈകുന്നേരം 5 മുതൽ 7 മണിവരെ 3 ദിവസത്തെ വെർച്വൽ വി.ബി.എസ്. സൂമിൽ നടക്കും. “സൂപ്പർ ഹീറോസ് ഓഫ് ഫെയ്ത്ത്” എന്ന തീമിൽ ട്രാൻസ്ഫോർമേഴ്‌സ് നയിക്കുന്ന ക്ളാസ്സുകളിൽ സൂം വഴി താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. പ്രോഗ്രാമുകൾ ഹിന്ദിയിൽ ആയിരിക്കും. ആക്ഷൻ സോങ്‌സ്, പപ്പറ്റ് ഷോ, ഗെയിമുകൾ, ബൈബിൾ ക്ലാസുകൾ തുടങ്ങി വിവിധതരം പ്രോഗ്രാമുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കാഴ്ചവെക്കുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന ലിങ്കിൽ ഗൂഗിൾ ഫോം വഴി ഫ്രീ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. പ്രായപരിധിയില്ല.https://forms.gle/CAEMtG7DTFpBgEHV7

കൂടുതൽ വിവരങ്ങൾക്ക്:പാസ്‌റ്റർ സാം കരുവാറ്റ : +91 9810450362,ബ്രദർ ഫെബിൻ സണ്ണി : +91 7470828322

Previous post റാങ്ക് നേടി
Next post യുവജന മീറ്റിംങ്