ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗവും തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 ന്

ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ വാർഷിക സമ്മേളനവും തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 നു  നടക്കും. മരുപ്പച്ച ചീഫ് എഡിറ്റർ പാസ്റ്റർ
അച്ചൻകുഞ്ഞു ഇലന്തൂരിന്റെ അധ്യക്ഷതയിൽ പവർവിഷൻ ടി വി ചെയർമാൻ  പാസ്റ്റർ കെ.സി ജോൺ ഉത്‌ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരൻ ഡോ.പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും. നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ തോമസ് തോന്നക്കലിന്റെ സ്മരണാർത്ഥം പ്രഖ്യാപിച്ച പ്രഥമ തോന്നയ്ക്കൽ അവാർഡ് ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യുവിന് ഐപിസി ജനറൽ വൈസ് പ്രസിഡന്റ്  പാസ്റ്റർ വിൽ‌സൺ ജോസഫ് സമ്മാനിക്കും. വിവിധ സഭാ, മാധ്യമ  പ്രതിനിധികൾ ആശംസാ പ്രസംഗങ്ങൾ നടത്തും. പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ ഫേസ്ബുക് പേജുകളിൽ തത്സമയം വീക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : പി സി ഗ്ലെന്നി (പ്രസിഡണ്ട്) –  0503241610, ആന്റോ അലക്സ് (സെക്രട്ടറി) – 0504634666

Previous post വേറിട്ടൊരു കൺവെൻഷൻ സീസണും കൂടെ ആഗതമായി.
Next post ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫൈനലിന് അനുഗ്രഹിത സമാപ്തി