മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു (നവംബർ 12) രാവിലെ 10 മുതൽ പാസ്റ്റർ സാബു എം. ജോസഫിന്റെ അധ്യക്ഷതയിൽ ആനിക്കാട് ഐ.ആർ.എ മഹനയീം സഭാ ഹാളിൽ നടന്നു. സുവി. എം. ജെ ചാക്കോ സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു. പാസ്റ്റർ സെബാസ്റ്റ്യൻ കിടങ്ങറ വചനശുശ്രൂഷ നടത്തി. സഭയുടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാരായ ഒ.എം. ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ്, പി.സി.തോമസ്, ജോബ് ചാക്കോ എന്നീ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ശുശ്രൂഷകരുടെ മീറ്റിങ്ങും മാസയോഗത്തോടനുബന്ധിച്ച് നടന്നു. പാസ്റ്റർ ജേക്കബ് ദാനിയേൽ ഇവിടെ ശുശ്രൂഷകനായിരിക്കുന്നു.

Previous post പ്രാർത്ഥനാ സംഗമം
Next post നിത്യതയിൽ